സ്ഥിരം കുറ്റവാളിക്കെതിരെ വീണ്ടും കാപ്പ ചുമത്തി

കൽപ്പറ്റ :ജില്ലയിൽ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി വധശ്രമം, ദേഹോപദ്രവും, പിടിച്ചുപറി, അതിക്രമിച്ച് കടക്കല്‍, അടിപിടി, മോഷണം, ഭീഷണിപ്പെടുത്തല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിൽ ഗൂണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട കാവുമന്ദം തരിയോട് എട്ടാം മൈല്‍ സ്വദേശി കാരനിരപ്പേല്‍ വീട്ടില്‍ ഷിജു എന്ന കുരിശ് ഷിജു (43) നെതിരെയാണ് വീണ്ടും കാപ്പ ചുമത്തിയത്. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കളക്ടറാണ് ഉത്തരവ് ഇറക്കിയത്.മുൻപ് ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ട് കേസില്‍ പ്രതിയായതിനാലാണ് കാപ്പ ആക്ട് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആയതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ പോലുള്ള കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.



Leave a Reply