കാരുണ്യ പ്രവർത്തനം ബാഫക്കി തങ്ങളെ മാതൃകയാക്കുക: എം. എ. മുഹമ്മദ് ജമാൽ

മാനന്തവാടി: ആതുര രംഗത്തെ കാരുണ്യ പ്രവർത്തനം വയനാട് മുസ്ലിം ഓർഫനേജിന്റെ പ്രഖ്യാപിത ഉദ്ദേശമാണന്നും, കാരുണ്യ പ്രവർത്തനത്തിന് ബാഫക്കി തങ്ങളെ മാതൃക യാക്കണമെന്നും ഡബ്ലൂ. എം. ഒ. ജനറൽ സെക്രട്ടറി എം. എ. മുഹമ്മദ് ജമാൽ പറഞ്ഞു. മാനന്തവാടി ബാഫക്കി ഹോം വലിയ പെരുന്നാൾ ക്യാമ്പയിൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റസാഖ് മാസ്റ്റർ സ്വാഗതം പറഞ്ഞു.മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ആശ്രയമായ ബാഫക്കി ഹോമിന്റെ വർഷത്തിൽ ഒരിക്കൽ നടത്തുന്ന വലിയ പെരുന്നാൾ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനുള്ള പരിപാടികൾക്ക് യോഗം രൂപം നൽകി.മാനന്തവാടി ഖത്തീബ് മുഹമ്മദ് നിസാമി, അനിയാരത് മമ്മൂട്ടിഹാജി, മായൻ മണിമ,സി. പി. മൊയ്‌ദു ഹാജി, കെ. സി. അസീസ്, ബഷീർ ഓർക്കട്ടെരി, സി. അബ്ദുള്ള ഹാജി, സി. മമ്മൂഹാജി, ഉസ്മാൻ പള്ളിയാൽ, വി. ഹസ്സൈനാർ ഹാജി,പടയൻ മുഹമ്മദ്, കെ. അബ്ദുൽ റഹ്‌മാൻ,ഉമ്മർ ഹാജി, തുടങ്ങിയവർ സംസാരിച്ചു.



Leave a Reply