ഹരിത വർണം പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
എടവക : എടവക ഗ്രാമപഞ്ചായത്ത് 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അയില മൂലയിൽ ഹരിത കർമ്മസേന സംരംഭമായി നടപ്പാക്കുന്ന ഹരിതപ്രിയം പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ നിർവഹിച്ചു . വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ് അധ്യക്ഷത വഹിച്ചു. പേപ്പർ ബാഗിന്റെ ആദ്യ വില്പന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ.ബാലസുബ്രഹ്മണ്യം മുഖ്യപ്രഭാഷണം നടത്തി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയ് ,വാർഡ് മെമ്പർമാരായ ഉഷ വിജയൻ , തോട്ടത്തിൽ വിനോദ്, ലതാവിജയൻ , കെ.ഷറഫുന്നിസ, അമ്മദ് കുട്ടി ബ്രാൻ, വി ഇ ഒ വി.എം.ഷൈജിത്ത്, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ , ഹരിത കർമ സേന കൺസോർഷ്യം പ്രസിഡണ്ട് നിഷ ജോർജ് , സെക്രട്ടറി റംല കണിയാങ്കണ്ടി ,മർഫി കമ്മന പ്രസംഗിച്ചു.
Leave a Reply