പ്ലസ്ടു റിസൾട്ട് – ഉൾച്ചേരൽ വിദ്യാഭ്യാസത്തിനു കരുത്തേകി ഖൈസ്, കസറി

ബത്തേരി : ഹയർ സെക്കണ്ടറി പരീക്ഷയിൽ സുൽത്താൻ ബത്തേരി ഗവണ്മെന്റ് സർവജന ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് ഖൈസ് 1200 ൽ 1164 മാർക്കോടെ 5 വിഷയങ്ങളിൽ എ എ പ്ലസും ഒരു വിവിഷയത്തിൽ എ യും നേടി . ഭിന്ന ശേഷി വിദ്യാർത്ഥിയായ ഖൈസ് എല്ലാ പരിമിതികളെയും അതിജീവിച്ചാണ് വിജയത്തിന്റെ വെന്നി കൊടി പാറിച്ചത്. സ്‌കൂളിൽ പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിൽ സജീവ മായിരുന്നു ഖൈസ് ഓണാഘോഷം , സെന്റ് ഓഫ് സമയങ്ങളിൽ നടത്തിയ പ്രഭാഷണം ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി സർ , നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സി കെ സഹദേവൻ എന്നിവരുടെ പ്രശംസ പിടിച്ചു പറ്റി. ഖൈസിനെ എല്ലാ ദിവസവും സ്‌കൂളിൽ എത്തിക്കുന്നതിൽ വലിയ പിൻതുണയാണ് പിതാവ് ടോട്ടപ്പൻ കുളം കോനിക്കൽ മുസ്തഫ , മാതാവ് ആബിദ യും നൽകിയത് .



Leave a Reply