കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി വനിതാ ക്യാമ്പും നേതൃസംഗമവും നടത്തി

കൽപ്പറ്റ : കേരളത്തിലെ സർവീസ് പെൻഷൻകാരുടെ പ്രധാനപ്പെട്ട സംഘടനയായ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാസ്ത്രീകരണത്തിലും സ്ത്രീ സംഘടനാ പ്രവർത്തനത്തിലുമുള്ള നേതൃത്വപരമായ പങ്ക് എന്ന വിഷയത്തിൽ വനിതകളുടെ ക്യാമ്പും നേതൃ സംഗമവും സംഘടിപ്പിച്ചു. പനമരം വിജയ അക്കാദമിയിൽ നടന്ന സംഗമത്തിൽ പെൻഷനേഴ്‌സ് അസോസിയേഷന്റെ വനിതാ വിഭാഗം പ്രസിഡന്റ് കെ.എം ആലീസ് ടീച്ചർ അധ്യക്ഷത വഹിച്ചു. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എം അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ടി. വിജയദാസ് മുഖ്യപ്രഭാഷണം നടത്തി .സംഘടനാ ചരിത്രവും സംഘടനകളിൽ സ്ത്രീകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ടി .വനജ ടീച്ചർ ക്ലാസ് എടുത്തു. പ്രാണിക് ഹീലിങ് എന്ന വിഷയത്തിൽ പി ഓമന ടീച്ചർ ക്ലാസ്സെടുത്തു. വേണുഗോപാൽ.എം കീഴ്ശേരി,ഇ ടി സെബാസ്റ്റ്യൻ മാസ്റ്റർ, വിപിനചന്ദ്രൻ മാസ്റ്റർ, ജി വിജയമ്മ ടീച്ചർ, മോളി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply