March 29, 2024

‘അ അതിര് അധിനിവേശം ‘ നവോദയ കവിത പുരസ്കാരം അശ്വനി ആർ. ജീവന്

0
20230526 144650.jpg
കൽപ്പറ്റ: കമ്പളക്കാട് നവോദയ ഗ്രന്ഥശാല ഏർപ്പെടുത്തിയ നവോദയ കവിത പുരസ്കാരം അശ്വനി ആർ. ജീവന്റെ ‘അ അതിര് അധിനിവേശം ‘ എന്ന കവിതയ്ക്ക് ലഭിച്ചു. ഹൈദരാബാദ് ജി. നാരായണമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ ഇംഗ്ലിഷ് അധ്യാപികയും ബത്തേരി കുപ്പാടി വാഴവിള വീട്ടിൽ രാജീവന്റെയും വിലാസിനിയുടെയും മകളുമാണ് അശ്വനി . പുരസ്കാര സമർപ്പണം മെയ് 28ന് 3 മണിക്ക് അൻസാരിയ പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. ഈ മത്സരത്തിൽ ഡോ. പ്രീജ വിനോദിന്റെ ‘ നദികളെല്ലാം തിരക്കിലാണ് ‘ , എ.ആർ. ശങ്കരന്റെ ‘ വിട ‘ എന്നീ കവിതകൾ ജൂറിയുടെ പ്രത്യേക പരാമർശം നേടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *