മെഡിക്കൽ കോളേജ് കോൺഗ്രസ്സി ന്റെ ജനകീയ മാർച്ച് 29 ന്

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥക്ക് അടിയന്തിര പരിഹാരം കാണുക
ആവശ്യമായ ഡോക്ടർമാരേ നിയമിക്കുക
മൾട്ടി പർപ്പസ് കെട്ടിടം തുറന്ന് പ്രവർത്തിക്കുക
മരുന്ന് ക്ഷാമത്തിന് പരിഹാരം കാണുക ലാബിൽ പരിശോധന പൂർണ്ണ രീതിയിൽ ആരംഭിക്കുക കാത്ത് ലാബ തുറന്ന് പ്രവർത്തിക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയ മാർച്ച്. പരിശോധനക്ക് ആവശ്യമായ റീ ഏ ജന്റ് നൽകിയിരുന്ന സ്ഥാപനങ്ങൾക്ക് ലക്ഷങ്ങൾ കുടിശ്ശിക ആയതാണ് റീ ഏജന്റ് സപ്ലൈ നിർത്തിയത്. ഇത് സാധാരണക്കാരെയും ആദിവാസികളെയും ഏറെ ദുരിതത്തലാക്കിയിരിക്കുകയാണ്.കക്കൂസ് ടാങ്ക് പോലും നിർമ്മാണം നടത്താതെ ഉദ്ഘാടനം ചെയ്ത മൾട്ടി പർപ്പസ്ബ്ലോക്കിൽ കാത് ലാബ്മെഷീൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും കൊണ്ട് വരാൻ കെഎംസിഎൽ കഴിഞ്ഞിട്ടില്ല.സൂപ്പർ സ്‌പെഷ്യലിറ്റി ഡോക്ടർമാരെ ആരെയും പോസ്റ്റ് ചെയ്തിട്ടില്ല.മെഡിസിൻ വിഭാഗത്തിലും മറ്റും ഡോക്ടർ മാരുടെ ഒഴിവുകൾ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.സൂപ്പർ സ്‌പെഷ്യാലിറ്റി കേഡർ നടപ്പിലാക്കിയാക്കണം നിലവിലുള്ള സ്‌പെഷ്യാലിറ്റി നിലനിർത്തുകയും ചെയ്യണം ഇത്തരം കാര്യങ്ങൽ നടപടി വേണം
അതിനാൽ മുഴുവൻ ജനങ്ങ ളും സമരത്തിൽ
പങ്കെടുക്കണമെന്ന് കോൺഗ്രസ്സ് നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു
എൻ.കെ. വർഗ്ഗീസ്
എം.ജി ബിജു പി.വി.ജോർജ്ജ്
എ.എം നിശാന്ത്
ചിന്നമ്മ ജോസ് തുടങ്ങിയവർ പങ്കെടുത്തു



Leave a Reply