August 26, 2026

കടുവ ഭീഷണിയിൽ നാട്ടുകാർ: ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെകൊന്നു

0
20230531_183258.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : കടുവ ഭീഷണിയിൽ നാട്ടുകാർ.
ജനവാസമേഖലയില്‍ ഇറങ്ങിയ കടുവപശുക്കിടാവിനെകൊന്നു.
തിരുനെല്ലിപഞ്ചായത്തിലെ പനവല്ലിയിൽ  പുളിക്കൽ മാത്യൂവിന്റെ ഒരുവയസ്പ്രായമുള്ളവെച്ചൂർ വിഭാഗത്തിൽപ്പെട്ട
പശുക്കിടാവിനെയാണ് ചൊവ്വാഴ്ച രാത്രി കടുവ ആക്രമിച്ചു കൊന്നത്. വനപാലകരെ വിവരമറിച്ചതിനെ തുടർന്ന്തിരുനെല്ലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ പി. അബ്ദുൾഗഫൂറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി കാൽല്പാടുകൾ കടുവയുടെ താണെന്നു സ്ഥിരികരിച്ചു. നിരീക്ഷണത്തിനായി  കുടു സ്ഥാപിക്കുമെന്നും ഡെപ്യൂട്ടി റെയ്ഞ്ചർ പറഞ്ഞു.ഉടൻകടുവയെ കൂട് വച്ച് പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *