August 28, 2026

വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പരിശീലന ക്ലാസ് നടത്തി

0
20230531_183425.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ :-2023-24 അധ്യയനവര്‍ഷം അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി വയനാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലന ക്ലാസ് നടത്തി. ജോയിന്റ് ആര്‍ ടി ഒ ടി. പി. യൂസഫ് ഉദ്ഘാടനം നടത്തി.എം വി ഐ വി. ഉമ്മര്‍ ക്ലാസിന് നേതൃത്വം കൊടുത്തു. എ.എം.വി.ഐ മാരായ അഭിലാഷ് കെ.പി, പ്രഭാകരന്‍ എം വി, റോഡ് സേഫ്റ്റി വളണ്ടിയര്‍ കുഞ്ഞി മുഹമ്മദ് മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 200 ഓളം സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ ക്ലാസില്‍ പങ്കെടുത്തു. പങ്കെടുത്ത ഡ്രൈവര്‍മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *