March 28, 2024

ഡി എ പിഎല്ലില്‍ ജില്ലാ സമ്മേളനവും കുടുംബ സംഗമവും

0
Img 20230531 190607.jpg
കല്‍പ്പറ്റ: ഭിന്നശേഷി ക്കാരുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമാക്കി രൂപീകരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പോഷക ഘടകമായ ഡിഫ്രന്റിലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗിന്റെ വയനാട് ജില്ലാ സമ്മേളനം മുട്ടില്‍ ഓര്‍ഫനേജില്‍ വെച്ച്  ഡബ്ലിയു എം ഒ  ഓഡിറ്റോറിയത്തില്‍ വെച്ച് മുസ്ലീം ലീഗ് സ്റ്റേറ്റ് സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എ.മുഹമ്മദ് ജമാല്‍ സാഹിബ് സെക്രട്ടറിയേറ്റ് മെമ്പര്‍ (ഐ യൂ എം എൽ  കേരള ) അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങില്‍ റാഷിദ് ഗസ്സാലി കുളിവയല്‍ മുഖ്യ പ്രഭാഷണം നടത്തി. ആയിരത്തോളം വരുന്ന ഭിന്നശേഷി ക്കാരുടെ അപൂര്‍വമായ സംഗമത്തിലാണ് വയനാട് മുസ്ലീം ഓര്‍ഫനേജ് മുറ്റം വേദിയായത്. ഭിന്നശേഷി ക്കാര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങളുടെ വിതരണവും നടന്നു. സഹായ വിതരണം കെ.കെ അഹമ്മദ് ഹാജി നിര്‍വഹിച്ചു. ഡി എ  പി എൽ  ജില്ല പ്രസിഡന്റ് ഹംസ അമ്പലപ്പുറം ജില്ലാ സെക്രട്ടറി ടി.മുഹമ്മദിനെ ആദരിച്ചു. പരിമിതികളെ അതിജീവിച്ച് വയനാടിന് അതിലുപരി ഭിന്നശേഷി ക്കാര്‍ക്കും അഭിമാനമായി ഐ എസ് നേടിയ ഷെറിന്‍ ഷഹാനയെ വയനാട് ഡി എ പി എൽ  സെക്രട്ടറി റഷീദ് മൈലാടി ആദരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു, പരീക്ഷയില്‍ വിജയിച്ചവരെ ബഷീര്‍ മമ്പുറം (പ്രസിഡന്റ് ഡി എ പിഎൽ  കേരള) അബ്ദുള്ള കൊളവ യല്‍ (സെക്രട്ടറി ഡി എ പി ൽ  കേരള) അഷ്‌റഫ് മീനണ്ടാടി (വൈസ് പ്രസിഡന്റ് ഡി എ പി എൽ  കേരള) എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. പി.കെ . അബൂബക്കര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ് ഐ യൂ എം എൽ  വയനാട് ) റഷീദ് എന്‍ കെ (വൈസ് പ്രസിഡന്റ് ഐ യൂ എം എൽ  വയനാട് ) റസാഖ് കല്‍പ്പറ്റ (വൈസ് പ്രസിഡന്റ് ഐ യൂ എം എൽ  വയനാട്), നസീമ (കല്‍പ്പറ്റ ബോക്ക് പ്രസിഡന്റ്) കേയംതൊടി മുജീബ് (ചെയര്‍മാന്‍ കല്‍പ്പറ്റ മുനിസിപ്പാലിറ്റി) നസീമ മങ്ങാടന്‍ (മുട്ടില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്) ടി. ഹംസ (പ്രസിഡന്റ് കല്‍പ്പറ്റ മണ്ഡലം ) , സലീം മേമന (സെക്രട്ടറി കല്‍പ്പറ്റ മണ്ഡലം ) മുസ്തഫ നംറോത്ത് (ഐ യൂ എം എൽ  കല്‍പ്പറ്റ മുനിസിപ്പല്‍ പ്രസിഡന്റ്) അസീസ് കോറാം( സെക്രട്ടറി ഐ യൂ എം എൽ  മാനന്തവാടി മണ്ഡലം), സല്‍മ( വനിത ലീഗ് സെക്രട്ടറി മാനന്തവാടി മണ്ഡലം) സലാം നീലിക്കണ്ടി (ഐ യൂ എം എൽ  മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ്) റഷീദ്കാതിരി (ഗ്ലോബല്‍ കെ.എം സിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി), പാസ്റ്റര്‍ ജോമോന്‍ കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ജംഷീര്‍ കൈനിക്കരയുടെ ഇശല്‍വിരുന്നോടു കൂടിയ പരിപാടിയും സുരേഷ് കുമാര്‍(ഐ യൂ എം എൽ  ജില്ലാ ട്രഷറര്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *