സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികളെ പോലീസ് അറസ്റ്റ്ചെയ്തതിൽ കേരള യൂത്ത് ഫ്രണ്ട് ബി ആദരവ് അറിയിച്ചു
മാനന്തവാടി :കേരള യൂത്ത് ഫ്രണ്ട് ബിയുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ഉടനെ അറസ്റ്റ് ചെയ്ത കേരള പോലീസിന് കേരള യൂത്ത് ഫ്രണ്ട് ബി സംസ്ഥാന കമ്മിറ്റിയുടെ ആദരവ് അറിയിച്ചു. സംസ്ഥാന പ്രസിഡണ്ട് മനു ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ,വയനാട് ജില്ലാ പ്രസിഡണ്ട് ശ്യാം മുരളി,ജില്ലാ സെക്രട്ടറി വിഗേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വയനാട് പുൽപ്പള്ളിയിൽ രാജേന്ദ്രൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തത് വായ്പ തട്ടിപ്പ് മൂലമാണെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്നും വിളിച്ച് വിവിധ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. കുറ്റവാളികളെ ഉടനടി നിയമത്തിനു മുൻപിൽ കൊണ്ടുവന്ന കേരള പോലീസിനു ആദരവ് രേഖപ്പെടുത്തി. രാജേന്ദ്രന്റെ കുടുംബത്തിന് പരിരക്ഷണം ഏർപ്പെടുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് ബി ആവശ്യപ്പെട്ടു.
Leave a Reply