April 26, 2024

വേൾഡ് സ്പെഷ്യൽ ഒളിംപിക്സിൽ നിർമ്മൽ ജ്യോതിയിലെ വിദ്യാർത്ഥിക്ക് അവസരം

0
Img 20230602 092714.jpg
കൽപ്പറ്റ : 2023 ജൂൺ 12 മുതൽ 27 വരെ ജർമ്മനി , ബെർലിനിൽ വെച്ചു നടത്തപ്പെടുന്ന വേൾഡ് സ്പെഷ്യൽ ഒളിംപിൽ മാസ്റ്റർ ജിജോ ജോർജ്ജ് , ഹാന്റ്ബോൾ മത്സരത്തിൽ ഇന്ത്യൻ ടീമിനായ് കളിക്കും . ബത്തേരി നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ജിജോ . അമ്പലവയൽ സ്വദേശിയായ ജിജോ പാനിക്കുളം ജോർജിന്റെയും ഉഷയുടെയും മകനാണ് . സ്കൂളിലെ അധ്യാപകരുടെയും , വയനാട് സ്പോർട്സ് ക്ലബ്ബിന്റെയും നിരന്തര പരിശീലനവും , പ്രോത്സാഹനവുമാണ് ഈ സുവർണ്ണനേട്ടം കൈവരിക്കാൻ കാരണമായത് . കേരളഗവൺമെന്റ് , വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ , ജിജോ ജോർജിന് മെമന്റോ നൽകി ആദരിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *