പ്രവേശനോത്സവം നടത്തി

പുൽപ്പള്ളി : ചെറ്റപ്പാലം സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു.സ്കൂൾ പ്രിൻസിപ്പൽ കാർമൽ എം. സി സ്വാഗതം ആശംസിച്ചു. ആഘോഷങ്ങൾ കുട്ടികൾക്ക് പ്രചോദനം ആകണമെന്നും കളിയും, ചിരിയും, ചിന്തയും പഠനത്തിന്റെ ഭാഗമാകണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ പറഞ്ഞു.യോഗത്തിൽ പിടിഎ പ്രസിഡന്റ് സജിമോൻ അധ്യക്ഷനായിരുന്നു.പുൽപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബാബു കണ്ടെത്തിയകര, സ്കൂൾ മാനേജർ ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. മത്തായി ചാത്തനാത്ത് കുടി, സ്കൂൾ മാനേജിംഗ് സെക്രട്ടറി പി. പി. റെജി എന്നിവർ ആശംസകളർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ദീപ.സി.ഡി. യോഗത്തിനു നന്ദി പറഞ്ഞു. അധ്യാപകർ സമ്മാനങ്ങൾ നൽകി കുട്ടികളെ വരവേറ്റു.



Leave a Reply