June 27, 2026

പ്ലസ് വൺ സീറ്റ്‌ അപര്യാപ്തത വേഗം പരിഹരിക്കണം : പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ

0
IMG_20230603_192028.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: വയനാട് ജില്ലയിലെ പ്ലസ് വൺ സീറ്റ്‌ അപര്യാപ്തത എത്രയും വേഗം പരിഹരിക്കണമെന്ന് പനമരം പഞ്ചായത്തു മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ അവശ്യ മുന്നയിച്ച്  വയനാട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ഈ വ്യാഴാഴ്ച നടത്തുന്ന കളക്ട്രറ്റ് മാർച്ചും, ഒൻപതാം തിയ്യതിയിലെ സംസ്ഥാന, ജില്ലാ നേതാക്കൾക്ക് നാലാം മയിലിൽ നൽകുന്ന സ്വീകരണവും വമ്പിച്ച വിജയമാക്കാൻ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ തീരുമാനിച്ചു. പ്രസിഡന്റ് എം. സുലൈമാൻ അദ്ധ്യക്ഷം വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ. സി. അസീസ് കൊറോo യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഡിഡന്റ് സി. പി. മൊയ്‌ദു ഹാജി, സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ,പി. കെ. അബ്ദുൽ അസീസ്,വൈസ് പ്രഡിഡന്റ് മാരായ കൊച്ചി ഹമീദ്, ഡി. അബ്ദുള്ള,വെട്ടൻ അബ്ദുള്ള ഹാജി,കുനിയൻ അസീസ്, ഉമ്മർ ഹാജി,കെ. ടി. സുബൈർ, അഷ്‌ക്കർ,കെ. സി. യുസഫ്,പുളിക്കൽ നാസർ, പൊർലൊതു അമ്മദ്, ലത്തീഫ്, കെ. മജീദ്, കോവ ഷാജി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *