വനം വന്യജീവി വകുപ്പ് മന്ത്രിക്കെതിരെയുള്ള അനൂപ് ജേക്കബിന്റെ പ്രസ്താവന പരിഹാസ്യം: എൻസിപി സംസ്ഥാന സെക്രട്ടറി

കൽപ്പറ്റ : കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ ശ്രീ അനൂപ് ജേക്കബ് വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെതിരെ നടത്തിയ പ്രസ്താവന പരിഹാസ്യവും വിലകുറഞ്ഞതുമാണെന്ന് എൻസിപി സംസ്ഥാന സെക്രട്ടറി ശ്രീ ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു.
വയനാട് ജില്ലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങളിൽ കഴിഞ്ഞ രണ്ടു വർഷമായി സൂക്ഷ്മതയോടും കൃത്യതയോടും കൂടി ഇടപെടുകയും വയനാട്ടിലെ വന്യജീവി പ്രശ്നങ്ങൾക്കെതിരെ സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തുകുയും വയനാട് ജില്ലക്കായി വനംവകുപ്പിന് പ്രത്യേകമായി ഒരു നോഡൽ ഓഫീസറെ നിയമിക്കുകയും റാപ്പിഡ് ടാക്സ് ഫോഴ്സുകളെ ഏർപ്പെടുത്തുകയും ബീറ്റ് ഓഫീസർ തസ്സുകളിലേക്ക് വയനാട്ടിൽ നിന്നുള്ള നൂറുകണക്കിന് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കളെ നിയമിക്കുകയും ജില്ലയിലെ ചാർജുള്ള മന്ത്രി എന്ന നിലയിൽ വളരെ ചുറുചുറുക്കോട് കൂടി എല്ലാ ഭരണ കാര്യങ്ങളിലും ഇടപെടുകയും വളച്ചുകെ ട്ടലുകൾ ഇല്ലാതെ സത്യസന്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ വ്യക്തിജീവിതത്തിൽ എളിമയും സാധാരണക്കാരോടുള്ള കരുതലും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ അഭിമാനമാണെനും ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു.



Leave a Reply