June 27, 2026

മാനവ ഐക്യത്തിന്റെ വിളംബരമാണ് ഹജ്ജ് ; ഡോ. ജമാലുദ്ദീൻ ഫാറൂഖി

0
IMG_20230604_102449.jpg
By ന്യൂസ് വയനാട് ബ്യൂറോ
      
മുട്ടിൽ : ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യത്യസ്ത ഭാഷക്കാരും വേഷക്കാരും വർണ്ണ വർഗ്ഗ ഭേദമന്യേ അടിമയും ഉടമയും രാജാവും പ്രജയും ഒരേ വേഷമണിഞ്ഞ് ഒരൊറ്റ മന്ത്രധ്വനിയുമായി ഏകദൈവത്തെ പ്രകീർത്തിക്കുന്ന ഹജ്ജിലൂടെ മാനവ ഐക്യത്തിന്റെ വിളംബരമാണ് സാധ്യമാകുന്നതെന്ന് ഡോ. ജമാലുദ്ദീൻ ഫാറൂഖി അഭിപ്രായപ്പെട്ടു. ഹജ്ജിനു പോകുന്നവർക്ക് മുട്ടിൽ മസ്ജിദു തൗഹീദിൽ നൽകിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായിരുന്നു .ഡോ. മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി . അബ്ദുൽ ജലീൽ മദനി , അബ്ദുല്ല മാസ്റ്റർ , സൈനുദ്ദീൻ വീടി, അബ്ദുൽബാരി , അബ്ദുൾസലാം കെ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *