ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും വിദ്യാർഥികളെ ആദരിക്കലും

മാനന്തവാടി: അഞ്ചാം പീടിക ഇഖാമത്തുദ്ദീൻ സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇത്തവണ ഹജ്ജിന് പോകുന്നവർക്കുളള യാത്രയയപ്പും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. മദ്രസയിൽ പൊതു പരീക്ഷകളിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കാൻ സഹായിച്ച മദ്രസ അധ്യാപകരേയും ചടങ്ങിൽ ആദരിച്ചു. അബ്ദുൽ മജീദ് ദാരിമി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. മഹല്ല് സെക്രട്ടറി കെ. റഫീഖ് സ്വാഗതം പറഞ്ഞു. വി. അബൂബക്കർ ഫൈസി അനുമോദന പ്രസംഗം നടത്തി. മഹല്ല് പ്രസിഡന്റ് വി. മമ്മൂട്ടി ഹാജി, ട്രഷറർ വി. ഉസ്മാൻ, മുഹമ്മദലി സുഹരി തുടങ്ങിയവർ സംസാരിച്ചു.



Leave a Reply