ഹരിതകം 2023: പരിസ്ഥിതി ദിനാചരണം

മീനങ്ങാടി: യാക്കോബായ സഭ മലബാർ ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനതല പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനവും വൃക്ഷത്തൈ നടീലും മീനങ്ങാടി ഭദ്രാസന ആസ്ഥാനത്ത് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.
നീലഗിരി, വയനാട് ജില്ലകളിലെ എല്ലാ യൂണീറ്റുകളിലും ഞായറാഴ്ച പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. ഫാ.ഡോ.മത്തായി അതിരംമ്പുഴ,ഫാ.എൽദോ അമ്പഴത്തനാംകുടി, ഫാ.എൽദോ ചീരകതോട്ടത്തിൽ,ഫാ.ജയിംസ് വന്മേലിൽ,ജോബീഷ് ഇടക്കുഴിയിൽ,ബേസിൽ ജോർജ്, വിപിൻ തോമസ്,അമൽ കുര്യൻ എന്നിവർ നേതൃത്വം നൽകി.



Leave a Reply