August 5, 2026

നാടുണർത്തി തൈയ്യും മെയ്യും

0
20230605_175541.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: കരിങ്ങാരി ഗവ.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ പാലിയാണ ഉന്നതി കോളനിയിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഹരിത വത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. തൈയ്യും മെയ്യും പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി  ചെയ്തു. കോളനിയിലെ മുഴുവൻ വീട്ടു തൊടികളിലും ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് നാസർ.എസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജോസ് പാലിയാണ് സന്ദേശം കൈമാറി.സുമേഷ് എസ് , റഷീദ് കാരപ്പറമ്പൻ, ഷറഫുദ്ദീൻ പാനൂക്കാരൻ, അനൂപ്, ടോമി മാത്യു മാസ്റ്റർ, കെ.എം സിന്ധു , ജോയ്സി മരിയ , മമ്മൂട്ടി.കെ, ഡോ.എം ഗോവിന്ദ രാജ് , തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ് മാസ്റ്റർ ശശി.പി.കെ സ്വാഗതവും വഹീദ പി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *