August 6, 2026

ഷോട്ട്പുട്ടിൽ സ്വർണ്ണത്തിളക്കം; അത്‌ലറ്റിക് മീറ്റിൽ ഇരട്ട നേട്ടവുമായി മീനങ്ങാടി അത്‌ലറ്റിക് അക്കാദമി

0
WhatsApp Image 2026-08-06 at 8.01.34 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: ഗ്രാമപഞ്ചായത്ത് അത്‌ലറ്റിക് അക്കാദമിക്ക് വീണ്ടും അഭിമാന നേട്ടം. കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ഇന്റർ ക്ലബ് അത്‌ലറ്റിക് മീറ്റിലെ ഷോട്ട്പുട്ട് മത്സരത്തിൽ അക്കാദമിയിലെ താരങ്ങൾ സ്വർണവും വെങ്കലവും മെഡലുകൾ സ്വന്തമാക്കി. അണ്ടർ-16 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഹെൽന മരിയ ജിമ്മി സ്വർണ മെഡൽ നേടി. അണ്ടർ-20 പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ അക്കാദമിയിലെ ഫിദ ഫാത്തിമ വെങ്കല മെഡലും കരസ്ഥമാക്കി.

പരിശീലകൻ ജ്യോതികുമാർ (ജ്യോതി മാഷ്) ഒരുക്കിയ പരിശീലന മികവിന്റെ ഫലമാണ് ഈ ഇരട്ട നേട്ടം. ജ്യോതി മാഷിന്റെയും കുട്ടികളുടെയും ഈ മികച്ച പ്രകടനം മീനങ്ങാടി അത്‌ലറ്റിക് അക്കാദമിക്കും വയനാടിനും വലിയ അഭിമാനമായി മാറുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *