ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്
കൽപ്പറ്റ: ദേശീയപാതയിൽ വാര്യാടത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. കൽപറ്റ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കും മീനങ്ങാടി ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെയും കൽപറ്റയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.





Leave a Reply