August 6, 2026

നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതി; കഞ്ചാവുമായി യുവാവ് പിടിയിൽ

0
WhatsApp Image 2026-08-06 at 7.12.49 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഉണക്ക കഞ്ചാവുമായി യുവാവ് എക്സെെസ് പിടിയിൽ. കാര്യമ്പാടി, ചൂതുപാറ ഭാഗം എലമ്പിലക്കാട്ടിൽ വീട്ടിൽ നിൻസൺ വർഗ്ഗീസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 200 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. ഇയാൾ നിരവധി പോലീസ്, എക്സൈസ് കേസുകളിൽ പ്രതിയാണ്.

ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയുടെ ഭാ​ഗമായി ഇന്ന് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി വില്ലേജിൽ കല്ലുർകുന്ന്-വാകേരി റോഡിൽ കല്ലൂർകുന്ന് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്.

പരിശോധന പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുധീബ് ബി, സുധീഷ് വി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായ് ടി പി എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *