എ ഐ ക്യാമറക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധിച്ചു

മീനങ്ങാടി:എ ഐ ക്യാമറ അഴിമതി വിഷയത്തിൽ കേരളമൊട്ടാകെ സ്ഥാപിച്ച ക്യാമറക്ക് മുൻപിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി മീനങ്ങാടിയിൽ നടത്തിയ സമരം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി എം വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ സെക്രട്ടറി അനീഷ് റാട്ടക്കുണ്ട്, ടി പി ഷിജു, ടി കെ തോമസ്, ഷാജി തോമ്പ്ര, മനു മീനങ്ങാടി, സലാം ശുക്രിയ,ഡൈയ്സി, ഉഷ രാജേന്ദ്രൻ, ശാരദ മണി, ജയപ്രകാശ് എന്നിവർ സംസാരിച്ചു.



Leave a Reply