September 18, 2026

ഐഡിബിഐ ബാങ്കില്‍ ധര്‍ണ്ണ സമരം നടത്തി

0
IMG_20230606_202211.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:- ഐഡിബിഐ ബാങ്കിന് മുന്‍പില്‍ എഫ് ആര്‍ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജപ്തി വിരുദ്ധ ധര്‍ണ്ണ സമരം നടത്തി.കാര്‍ഷിക ലോണെടുത്ത ഉപഭോക്താ ക്കളെ 2018ലെ വെള്ളപ്പൊക്കക്കെടുതിയിലും, കൊറോണയിലും അതുമായി ബന്ധപ്പെട്ട കടക്കെണിയിലായ കര്‍ഷകരെ. അന്യായ പലിശയും, മറ്റും അടിച്ചേല്പിച്ച് ബുദ്ധിമുട്ടിക്കുന്ന IDBI കല്‍പ്പറ്റ ബാങ്കിനെതിരെ നടന്ന ധര്‍ണ്ണ എഫ് ആര്‍ എഫ് ജില്ലാ ചെയര്‍മാന്‍ പി. എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഇഞ്ചി കൃഷിയുടെയും, മറ്റു കൃഷികളുടെയും പേരില്‍ വാങ്ങിയ വായ്പയാണ് കുടിശ്ശികയായത്.ഈ കുടിശ്ശികയെ ഫ്രോഡ് അക്കൗണ്ട് ആയാണ് ബാങ്കില്‍ തരംതിരിച്ചിരിക്കുന്നത്.തുടര്‍ന്ന് ബാങ്ക് പല സമ്മര്‍ദ്ദങ്ങളും ഭീഷണിയും ഉപയോഗിച്ച് ജപ്തി ലേല നടപടിയുമായി മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ നടത്തുന്നത് .ആവശ്യമായ സാവകാശങ്ങളും ഉദാരസമീപനവും സ്വീകരിച്ചു കൊണ്ട് ബാങ്കിന് കിട്ടാനുള്ള കുടിശ്ശിക വസൂലാക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികള്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും സമരം മുന്നറിയിപ്പ് നല്‍കി. ജില്ലാ സെക്രട്ടറി എ.സി തോമസ് ,എ എന്‍ മുകുന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്‍.ജെ ചാക്കോ സംസ്ഥാന കണ്‍വീനര്‍ ,റ്റി ഇബ്രാഹീം സംസ്ഥാന ട്രഷറര്‍, വിദ്യാധരന്‍ വൈദ്യര്‍ ജില്ലാ കമ്മിറ്റി, അപ്പച്ചന്‍ ചീങ്കല്ലേല്‍ ,ജോയി നടവയല്‍ ജില്ലാ കമ്മിറ്റി മെമ്പര്‍, ബെന്നി പുല്‍പ്പള്ളി, ജോയി ചെതലയം തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *