November 10, 2026

കർഷകരെ കൃഷിയിൽ നിലനിർത്താൻ പ്രത്യേക പാക്കേജ് വേണം; മലബാർ കുടിയേറ്റ ദേശീയ സെമിനാറിൽ ആവശ്യം

0
559e5347-1b03-4828-83c5-404f2bb8ba76
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കർഷകരെ കൃഷിയിൽ നിലനിർത്താൻ സർക്കാർ പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് പഴശ്ശിരാജ കോളേജിൽ നടന്ന മലബാർ കുടിയേറ്റ ദേശീയ സെമിനാർ ആവശ്യപ്പെട്ടു.

പഴശ്ശിരാജ കോളേജ് ചരിത്രവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ഇരുപതാം നൂറ്റാണ്ടിലെ മലബാറിലെ കാർഷിക കുടിയേറ്റവും സാമൂഹിക-സാമ്പത്തിക മാറ്റങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം കോളേജ് പാട്രണും ബിഷപ്പുമായ മോസ്റ്റ് റവ. ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ദിലീപ് എം.ആർ. അധ്യക്ഷത വഹിച്ചു.

വിളകളുടെ വിലയിടിവ്, വന്യമൃഗശല്യം, കാലാവസ്ഥാ വ്യതിയാനം എന്നിവ കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സെമിനാർ വിലയിരുത്തി. ചടങ്ങിൽ കുടിയേറ്റ കർഷകരെ ആദരിച്ചു.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ മുഖ്യാതിഥിയായി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു മങ്ങാട്ടുകുന്നേൽ മുഖ്യപ്രഭാഷണം നടത്തി.

അവാർഡ് ജേതാക്കളായ എ.കെ. ഇമ്മാനുവൽ, കെ.ടി. ജോസ്, വി.എൻ. ശശീധരൻ, അജയകുമാർ എന്നിവരെ ചരിത്രവിഭാഗം മേധാവി പ്രൊഫ. ജോഷി മാത്യു പരിചയപ്പെടുത്തി. റവ. ഡോ. തോമസ് മടുക്കുംമൂട്ടിൽ, ജെയിംസ് തേവലത്തിൽ, അഖിൽ അഗസ്റ്റിൻ, ബേസിൽ ബെന്നി എന്നിവർ സംസാരിച്ചു. ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ് പി. നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *