November 8, 2026

സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ വിധിനിർണയത്തിൽ അപാകതയെന്ന് ആരോപണം; പരാതിയുമായി പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 

0
WhatsApp Image 2026-11-05 at 8.44.30 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിലെ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിന്റെ വിധിനിർണയത്തിലും സംഘാടനത്തിലും അപാകതയുണ്ടായെന്ന് പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എയും മത്സരാർഥികളുടെ രക്ഷിതാക്കളും ആരോപിച്ചു.

കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞയാഴ്ച നടന്ന മേളയിലാണ് സംഭവം. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾ മോഡലിന്റെ രൂപരേഖ പ്ലൈവുഡിൽ നേരത്തെ വരച്ച് പെയിന്റ് ചെയ്ത് തയ്യാറാക്കിയ ശേഷമാണ് മോഡൽ നിർമ്മിച്ചതെന്നാണ് ആരോപണം. ഇതുവഴി കുറഞ്ഞ സമയത്തിനുള്ളിൽ മോഡൽ പൂർത്തിയാക്കാൻ അവർക്ക് സാധിച്ചു.

അതേസമയം, ശാസ്ത്രോത്സവം മാന്വലിലെ മാനദണ്ഡങ്ങൾ പാലിച്ച് പെരിക്കല്ലൂർ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ മോഡലിന് മൂന്നാം സ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്. മുൻകൂട്ടി നിർമ്മിച്ചതോ തയ്യാറാക്കിയതോ ആയ മാതൃകകൾ മത്സരത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടായിട്ടും സംഘാടകർ ഇത് പരിശോധിച്ചില്ലെന്നും മത്സരാർഥികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയില്ലെന്നും പി.ടി.എ ആരോപിച്ചു.

മത്സരസമയം അവസാനിച്ചശേഷം തയ്യാറാക്കിയ മാതൃകകൾ മാത്രം വിലയിരുത്തിയാണ് വിധിനിർണയം നടത്തിയതെന്നും ഇതുമൂലം മാനദണ്ഡങ്ങൾ പാലിച്ച് മത്സരിച്ച വിദ്യാർത്ഥികൾക്ക് അർഹമായ നേട്ടം നഷ്ടമായെന്നും രക്ഷിതാക്കൾ പറഞ്ഞു. ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കേണ്ടിയിരുന്ന ഗ്രേസ് മാർക്കും നഷ്ടമായതായി അവർ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പ്രതിഷേധിച്ച പി.ടി.എയും രക്ഷിതാക്കളും ബന്ധപ്പെട്ട അധികാരികൾക്ക് തെളിവുകൾ സഹിതം പരാതി നൽകുമെന്ന് അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *