കെ എസ് ആര്‍ ടി സിയില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാത്ത നടപടി പ്രതിഷേധാര്‍ഹം: കെ എസ് യു
കല്‍പ്പറ്റ: കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ പാസ് നല്‍കാത്ത നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഗമാണെന്ന് കെ എസ് യു ജില്ലാകമ്മിറ്റി വ്യക്തമാക്കി. മറ്റു ജില്ലകളെ അപേക്ഷിച്ച് കെ എസ്ആര്‍ ടി സിയെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന തോട്ടം തൊഴിലാളികളുടെയും, ഗോത്ര വിഭാഗത്തില്‍ പെട്ടവരുടെയും മക്കള്‍ യാത്രക്കായി ആശ്രയിക്കുന്നത് കെ എസ് ആര്‍ ടിസി ബസിനെയാണ്. സര്‍ക്കാര്‍ ഈ നിലപാടുമായി മുന്നോട്ടു പോവുകയാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തിച്ചേരുന്നതിത് വലിയ പ്രയാസമുണ്ടാക്കും. ഇത് ജില്ലയിലെ വിദ്യാഭ്യാസ മേഖലയെ തന്നെ വലിയ രീതിയില്‍ ബാധിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെഎസ് ആര്‍ ടി സിയില്‍ സൗജന്യയാത്ര അനുവദിച്ചിരുന്നു. ഇന്ന് തൊട്ടടുത്തുള്ള സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കും വനിതകള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഈ നിലപാട് സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് കെഎസ് യു നേതൃത്വം നല്‍കുമെന്ന്ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുല്‍ദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായിട്ടുള്ള നിഖില്‍ തോമസ്, സുശോബ് ചെറുകുമ്പം എന്നിവര്‍ അറിയിച്ചു.






Leave a Reply