കടമാന്‍തോട് പദ്ധതി നടപ്പാക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണം : സേവ് പുല്‍പ്പള്ളി കൂട്ടായ്മ
പുല്‍പ്പള്ളി: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പുല്‍പ്പള്ളി ജനതയുടെ പ്രതിഷേധ സമരങ്ങളുടെ ഫലമായി ഉപേക്ഷിക്കപ്പെട്ട കടമാന്‍തോട് പദ്ധതി നടപ്പാക്കുവാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് സേവ് പുല്‍പ്പള്ളി കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രദേശവാസികളുടെ എതിര്‍പ്പിനെ മാനിക്കാതെ ഡാം നിര്‍മ്മിക്കാനുള്ള തീരുമാനം പുല്‍പ്പള്ളി മേഖലയിലെ ജനതയോടെ സര്‍ക്കാര്‍ ചെയ്യുന്ന അവഗണനയാണ്. ജില്ല കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരന്തരമായി വികസന മേഖലയില്‍ അവഗണന നേരിട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പല പദ്ധതികളും നടപ്പാക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊണ്ട് ഭരണകൂടം വന്‍കിട ഡാം നിര്‍മ്മാണ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സേവ് പുല്‍പ്പള്ളി കൂട്ടായ്മ.
ഈ പദ്ധതിയുമായി മുന്നോട്ട് പോയാല്‍ പുല്‍പ്പള്ളി ടൗണ്‍ അടക്കമുള്ള പ്രദേശങ്ങള്‍ ഭുപടത്തില്‍ കേവലം ഒരു ഡാം മേഖല എന്ന പേരില്‍ പിന്‍ കാലത്ത് രേഖപ്പെടുത്തപ്പെടും. പുര്‍വ്വികരുടെ കഠിനമായ പ്രവര്‍ത്തനത്തിന്റെയും അദ്ധ്വാനത്തിന്റെയും ഫലമായി ഉയര്‍ന്ന് വന്ന ഈ ടൗണിനെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ചില തല്‍പര കക്ഷികളുടെ നീക്കം ഇതിന് പിന്നിലുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലെന്നാണ് പുല്‍പ്പള്ളി. ഈ പ്രദേശത്തെ ആരാധനാലയങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, ഇതര ഗവ: ഓഫീസുകള്‍ നിരവധിയാളുകളുടെ ജീവനോപധിയായ കച്ചവട സ്ഥാപനങ്ങള്‍, പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് താമസിക്കുന്ന പ്രദേശവാസികള്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് ഇവിടെ നിന്ന് പാലായനം ചെയ്യേണ്ട അവസ്ഥ സംജാതമാകും. ഈ പദ്ധതി നടപ്പാകുന്നതിലുടെ ഉണ്ടാകാന്‍ സാധ്യതയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഭാവിയില്‍ പ്രദേശവാസികളുടെ ജീവിതം ദുസഹമാക്കുമെന്നും ഭാരവാഹികളായ ബേബി തയ്യില്‍, കെ എല്‍ ടോമി, സിജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Leave a Reply