June 27, 2026

വന്യമൃഗ ശല്യത്തിന് ഉടനടി പരിഹാരം കാണണം :ഡി.വൈ.എഫ്.ഐ

0
IMG_20230609_121006.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി: ആനയും, കടുവയും ഉള്‍പ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യംകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പനവല്ലി നിവാസികളെന്നും പ്രദേശത്തെ വന്യമൃഗ ശല്യത്തിന് ഉടനടി പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടയില്‍ രണ്ടു തവണ കടുവ ഇറങ്ങിയിട്ടും വനം വകുപ്പിന്റെ ക്യാമറയില്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടും കൂട് സ്ഥാപിക്കാനോ മറ്റ് നടപടി സ്വീകരിക്കാനോ ഫോറസ്റ്റ് അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. 
 
ദിവസവും പ്രദേശത്ത് കാട്ടാനയുടെ വിളയാട്ടമാണ്. വീടിനു മുറ്റത്തു വരെ എത്തി കൃഷികള്‍ നശിപ്പിക്കുന്നതു പതിവായിട്ടും കാവല്‍ക്കാരെ ഏര്‍പ്പാട് ആക്കുവാന്‍ പോലും തയ്യാറാകുന്നില്ല. മേല്‍ വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെടണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി ഡി.വൈ.എഫ്.ഐ മുന്നോട്ട് പോകുമെന്നും പ്രസ്ഥാവനയില്‍ അറിയിച്ചു. കെ ആര്‍ ജിതിന്‍, നിതിന്‍ കെ സി, ലാല്‍ ജിത്ത്, സുനില്‍, അനന്ദു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *