ബത്തേരിയിൽ വാഹനം തട്ടിയെടുത്തു ; പരാതിക്കാരനെ വധിക്കാൻ ശ്രമം

ബത്തേരി : വാഹനം തട്ടികൊണ്ട് പോയെന്ന പരതിയിൽ കോടതി നിയമിച്ച അന്വേഷണ കമ്മീഷന്റെ പരിശോധനക്കിടയിൽ പരാതിക്കാരനെ വധിക്കാൻ ശ്രമം.താമരശ്ശേരി സ്വദേശി വി. പി ശ്രീഹരിക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.കഴിഞ്ഞ ദിവസം ബത്തേരി കോടതിക്ക് മുന്നിൽ വെച്ചാണ് മധുവും സഹോദരൻ മനുവും പരാതിക്കാരനായ ശ്രീഹരിയെ ആക്രമിക്കുന്നത്. ശ്രീഹരിയുടെ ഉടമസ്ഥതയിലുള്ള കെ. എൽ 57യു 2705 ബ്രെസ്സ കാർ കെ. എൽ 73ബി 3106 എന്ന വ്യാജ നമ്പറിൽ ബത്തേരി സ്വദേശികൾ കൈവശം വെച്ചിരിക്കുന്നു എന്നാണ് പരാതി നൽകിയിരിക്കുന്നത്.പോലീസിലും ആർ ടി ഓ ഓഫീസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ശ്രീഹരി കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതി നിയമിച്ച അന്വേഷണ കമ്മീഷൻ കാർ പരിശോധിക്കവേ മധുവിന്റെ സഹോദരൻ മനു കാർ വേഗത്തിൽ എടുത്തുകൊണ്ട് പോകുകയും ശ്രീഹരിയെ ഇടിച്ച് പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റ ശ്രീഹരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Leave a Reply