വിദ്യാർത്ഥികളെ കൊള്ളയടിക്കുന്ന സർക്കാർ നയം അവസാനിപ്പിക്കുക: അഡ്വ ടി സിദ്ദിഖ് എംഎൽഎ

കൽപ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെഎസ്‌യു വയനാട് ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷതവഹിച്ചു.കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ധിക്ക് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. പൊതു ഗതാഗത മേഖലയിൽ സർക്കാർ വിദ്യാർത്ഥികളെ കൊള്ളയടിച്ച് മുമ്പോട്ട് പോവുകയാണെന്നും ഈ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വൈത്തിരി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ ക്കൂവക്കൽ , ഗോകുൽദാസ് കോട്ടയിൽ, അതുൽ തോമസ്, ശ്രീഹരി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.



Leave a Reply