May 14, 2024

കഞ്ചാവുമായി യുവാക്കൾ പിടിയിലായി

0
Img 20230610 192013.jpg
പുൽപ്പള്ളി: കർണാടക അതിർത്തിയായ
പെരിക്കല്ലൂർ,കബനി തീര മേഖലകളിൽ നടത്തിയ പരിശോധനകളിൽ കഞ്ചാവ് കൈവശം വെച്ച് കടത്തികൊണ്ടുവന്ന കുറ്റത്തിന് നെൻമേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23 ) എന്നയാളെയും നെൻമേനി കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24) എന്നയാളെയും  സുൽത്താൻ ബത്തേരി എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.എ. ഉമ്മറും പാർട്ടിയും കൂടി അറസ്റ്റ് ചെയ്തു. 52 ഗ്രാം കഞ്ചാവ് പ്രതികളിൽ നിന്നും പിടികൂടി. പ്രതികൾക്ക് പുൽപള്ളി പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസുണ്ട്. രണ്ടാഴ്ച്ച മുൻപ് അര കിലോ കഞ്ചാവും കാറും അടക്കം നാല് പേരേ പോലീസ്പിടികൂടിയിരുന്നു. ഇതിനെ തുടർന്ന് കരടി പാറ പ്രദേശത്തെ രാഷ്ട്രീയ പാർട്ടികളും,പൗര പ്രമുഖന്മാരും ചേർന്ന് വിപുലമായ ലഹരി വിരുദ്ധ ജനകീയ സമതി വിളിച്ചു ചേർത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ – അമൽ തോമസ്, ജിബിൻ ഷിനോജ്.എം.ജെ.രതീഷ് . കെ.വനിതാ സിവിൽ എക്സൈസ് ഓഫീസർ , സുദിവ്യ ബായ് എന്നിവർ പങ്കെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *