June 27, 2026

ഇ – മുറ്റം ഡിജിറ്റൽ സാക്ഷരത ക്ലാസ് തുടങ്ങി

0
IMG_20230612_074735.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഇ – മുറ്റം ഡിജിറ്റൽ സാക്ഷരതാ ക്ലാസ് തുടങ്ങി. 
മുണ്ടേരി പോലീസ് ഹൗസിങ് കോളനിയിൽ
പൗളി ജോസഫിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടി മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാമൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്നതാണ് ഇ – മുറ്റം ഡിജിറ്റൽ സാക്ഷരതാ പദ്ധതി. കൈറ്റിന്റെ നേതൃത്വത്തിൽ സർവ്വേ പരിശീലനവും, ക്ലാസ് പരിശീലനവും നൽകിയിരുന്നു. കൈറ്റിന്റെ നേതൃത്വത്തിലാണ് വാർഡ് തോറും 20 പേര് അടങ്ങുന്ന ക്ലാസിന്റെ ഹാജർ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും ചേർന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ നിരക്ഷരരായ പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേ നടത്തിയിരുന്നു. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ, മറ്റു സാമൂഹ്യ മാധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പഠിതാക്കൾക്ക് കുറഞ്ഞത് 12 മണിക്കൂർ ക്ലാസുകൾ നൽകും. കൈറ്റ് തയ്യാറാക്കിയ പാഠപുസ്തകം ഉപയോഗിച്ചാണ് ക്ലാസ് നടത്തുന്നത്. സാധാരണക്കാർക്ക് നിത്യജീവിതത്തിൽ ഇൻറർനെറ്റ് സാധ്യതകൾ മനസ്സിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ പ്രയോജനം, ദുരുപയോഗം എന്നിവ തിരിച്ചറിയാനും ക്ലാസ്സുകൾ ഉപകരിക്കും.
ഇ – മെയിൽ ഐഡി ക്രിയേറ്റ് ചെയ്യൽ, ഇന്റർനെറ്റ്, ചാറ്റിങ് എന്നിവയെക്കുറിച്ചായിരുന്നു 
ആദ്യത്തെ ക്ലാസ്. 
കെ.വി വൈഷ്ണവ്, കെ. മുഹമ്മദ്, കെ. സവിത എന്നീ വളണ്ടിയർ ടീച്ചർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്.     
എല്ലാ വാർഡുകളിലും തിങ്കളാഴ്ച മുതൽ വൈകുന്നേരങ്ങളിൽ സർവ്വേയിൽ കണ്ടെത്തിയ ഡിജിറ്റൽ സാക്ഷരത പഠിക്കാൻ താത്പര്യമുള്ളവർക്കും, പുതുതായി താത്പര്യപ്പെട്ടു വരുന്നവർക്കും കൗൺസിലർമാരുടെ നേതൃത്വത്തിൽ 20 പേരെവീതം സംഘടിപ്പിച്ച് ക്ലാസ് ആരംഭിക്കുമെന്ന് ജില്ലാ കോ – ഓർഡിനേറ്റർ സ്വയ നാസർ പറഞ്ഞു. കൗൺസിലർ ഷിബു, 
അംജദ് ബിൻ അലി, ചന്ദ്രൻ കിനാത്തി, പി.വി ജാഫർ തുടങ്ങിയവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർ, എ.ഡി.എസ്, സന്നദ്ധ പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *