June 27, 2026

ബത്തേരി താലൂക്ക് ഹോസ്പിറ്റലിനെ ജില്ലാ ഹോസ്പിറ്റലാക്കി ഉയര്‍തണം : കേരളാ കോണ്‍ഗ്രസ് (എം)

0
IMG_20230613_190317.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റലിനെ ജില്ലാ ഹോസ്പിറ്റലാക്കി ഉയര്‍ത്തണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. മാനന്തവാടിയില്‍ മെഡിക്കല്‍ കോളേജ് വന്നതിനാല്‍ അവിടെ ജില്ലാ ആശുപത്രി വേണമെന്നില്ല. കല്‍പ്പറ്റയില്‍ ജനറല്‍ ആശുപത്രിയുമുണ്ട്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റലിന് ഭൂമിയും ഇതര ഭൗതിക സാഹചര്യങ്ങളും സജ്ജീകരണങ്ങളുമുണ്ട്. ആ നിലയില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് യോഗം ചൂണ്ടിക്കാട്ടി.നിയോജക മണ്ഡലം പ്രസിഡണ്ട് ടി ഡി. മാത്യു അധ്യക്ഷനായി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി, കെ. പി. ജോസഫ്, പി.കെ മാധവന്‍ നായര്‍, റ്റി.എസ് ജോര്‍ജ്ജ്, സണ്ണി ജോര്‍ജ്ജ്, ഡെന്നി മാത്യു, പി.ജെ.കാതറിന്‍ ടീച്ചര്‍, ടോം ജോസ്, കുര്യന്‍ ജോസഫ്, പി.എം ജയശ്രീ, വി.പി. അബ്ദുള്‍ ഗഫൂര്‍, മാത്യു എടക്കാട്ട്, ബേസില്‍ ജോര്‍ജ്ജ്, ജോസ് തോമസ്, എന്‍.എ.ബില്ലിഗ്രഹാം, കെ.അന്നമ്മ, സാവിത്രി ടീച്ചര്‍, ജോയി വാധ്യാപ്പള്ളി, കെ.വി.സണ്ണി, അജി വരകുകാല പ്രസംഗിച്ചു.

ഭവനരഹിതര്‍ക്കുള്ള ലൈഫ് പദ്ധതിയില്‍ വീട് അനുവതിക്കപ്പെട്ടവര്‍ക്ക് സ്വന്തമായി ചെറിയ അളവില്‍ മാത്രം കരവയലും, നിലവുമുള്ളവര്‍ക്ക് അനുമതി നല്‍കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ മാറ്റാനാവശ്യമായ കൃത്യമായ ഉത്തരവുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുള്ളതാണ് യോഗം ഉന്നയിച്ച മറ്റൊരാവശ്യം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *