June 28, 2026

ജൂൺ ഇരുപതിന് സായാഹ്ന ധർണ നടത്തും : യു. ഡി. എഫ്.

0
IMG_20230614_095616.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പിണറായി സർക്കാരിന്റെ ജനങ്ങളുടെ മേൽ അധിക നികുതി ഭാരം ഏല്പിച്ചു കൊണ്ടുള്ള ദുർ ഭരണത്തിനെതിരെയും,മാധ്യമ പ്രവർത്തകരുടെയും ,രാഷ്ട്രീയ നേതാക്കൾക്കുമെതിരെ കള്ള കേസുകൾ ചാർജ് ചെയ്യുന്നതിനെതിരെയും,മാനന്തവാടി മെഡിക്കൽ കോളേജിന്റെ ദുരവസ്ഥക്കുമെതിരെ ശക്തമായ സമര പരമ്പരയുടെ ഭാഗമായി ജൂൺ ഇരുപതിന് മാനന്തവാടി ഗാന്ധി പാർക്കിൽ സായാഹ്ന ധർണ നടത്താൻ യു. ഡി. എഫ്. മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയോഗം തീരുമാനിച്ചു.ചെയർമാൻ എൻ. കെ. വർഗീസ് അദ്ധ്യക്ഷം വഹിച്ചു.കെ. പി. സി. സി. സെക്രട്ടറി പി. കെ. ജയലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. കൺവീനർ പടയൻ മുഹമ്മദ്‌ സ്വാഗതം പറഞ്ഞു.എം. സി. സെബാസ്റ്റ്യൻ, സി. പി. മൊയ്‌ദു ഹാജി, കെ. സി. അസീസ്, കടവത് മുഹമ്മദ്‌, പി. കെ. അസീസ്, പ്രശാന്ത്, പി. വി. ജോർജ്, ചിന്നമ്മ ജോസ്, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, പി. വി. എസ്. മൂസ്സ, ബെന്നി, വി. അബ്ദുള്ള ഹാജി, മുജീബ്, സുഹൈൽ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *