June 29, 2026

ബെവ്‌കോ തൊഴിലാളി സംയുക്ത യൂണിയൻ മീറ്റിംഗ് നടത്തി

0
IMG_20230614_095725.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ബെവ്‌കോ സംസ്ഥാന വ്യാപകമായി ജൂണ് 30 ന് സംയുക്ത യൂണിയൻ പ്രഖ്യാപിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെ .എസ് .ബി .സി സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ജൂൺ 13 ന് കൽപ്പറ്റ സി .ഐ .റ്റി .യു സെന്ററിൽ വെച്ച് യോഗം ചേർന്നു. ജൂൺ 20 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ധർണ വിജയപ്പിക്കുന്നതിന് വേണ്ടി ജില്ലയിൽ നിന്നും കുറഞ്ഞത് 10 പേർ പോകുവാനും സമരവും ധർണയും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചരണത്തിനായി വെയർഹൗസിലും ഷോപ്പുകളിലും ജൂൺ 16 ന് സംയുക്തമായി സന്ദർശിക്കുവാനും തീരുമാനിച്ചു. യോഗം കൺവീനർ പി.ആർ.രാജശേഖരൻ,ചെയർമാൻ കെ.പ്രഹ്ലാദൻ, 
ജോ: കൺവീനർ സിജോ വർഗീസ്, 
വൈസ് ചെയർമാൻ കെ. ടി പൗലോസ് (ഷാജിബത്തേരി ),
ട്രഷറർ പി.സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിൽ കെ.പ്രഹ്ലാദൻ (ഐ .എ ൻ .റ്റി .യു .സി ) , പി.ആർ. രാജശേഖരൻ (സി .ഐ .റ്റി .യു ) സി.വാസുദേവൻ (സി .ഐ റ്റി .യു ) ഷാജി ബത്തേരി (എ .ഐ .റ്റി .യു .സി ), ഒ.സജിത്ത് (സി .ഐ .റ്റി .യു ), വി.ജി.അനീഷ് (ഐ .എൻ .റ്റി .യു .സി ) എന്നിവർ മാധ്യമങ്ങളോട് സംസാരിച്ചു. സിജോ വർഗീസ് (സി .ഐ .റ്റി .യു ) നന്ദി പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *