June 30, 2026

ജില്ലയുടെ വികസനപ്രവർത്തനങ്ങളിൽ സംഘടനകൾ പങ്കാളികളാകണം : ടി സിദ്ദിഖ് എം എൽ എ

0
IMG_20230615_131412.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പിന്നോക്ക ജില്ലയായ വയനാടിന്റെ സമഗ്ര പുരോഗതിക്ക് സന്നദ്ധ സംഘടനകളുടെയും സാംസ്കാരിക സംഘടനകളുടെയും പങ്ക് അനിവാര്യമാണെന്ന് ടി സിദ്ദിഖ് എം എൽ എ പറഞ്ഞു. ജനോപകാരപ്രദമായ പദ്ധതികളും ഇത്തരം സംഘടനകൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സീനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ ലിജിയന്റെ സഹായഹസ്തം പദ്ധതി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഡോ നൗഷാദ് പള്ളിയാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.കൽപ്പറ്റ ലിജിയൻ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ കർമ്മം ചേംബർ ദേശീയ പ്രസിഡന്റ് പ്രൊഫ. വർഗീസ് വൈദ്യൻ ഉദ്‌ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റ് പ്രീതം ഷെണോയി, ലയൺസ് ക്ലബ് പ്രസിഡന്റ് അശോക്, അഡ്വ.സുരേന്ദ്രൻ, പ്രൊഫ. മത്തായി, ജോണി പാറ്റാനി, ജോജോ കെ, ഡോ. വിനോദ്ബാബു എന്നിവർ സംസാരിച്ചു. പി ജെ ജോസ്‌കുട്ടി സ്വാഗതവും കെ പി സൈതലവി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *