June 30, 2026

ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.ആര്‍. സാജന്‍ ചുമതലയേറ്റു

0
IMG_20230615_191430.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.ആര്‍. സാജന്‍ ചുമതലയേറ്റു. ഇതിനായി സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കത്തിനു കോണ്‍ഗ്രസ് തുടക്കമിട്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് മുന്‍ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ കെ.എല്‍. പൗലോസ്, കെ.ഇ. വിനയന്‍, കെ.കെ. വിശ്വനാഥന്‍, എന്‍.എം. വിജയന്‍, ഡി.പി. രാജശേഖരന്‍, മജീദ് വട്ടക്കാരി, നിസി അഹമ്മദ്, എന്‍.സി. കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, സംഷാദ് മരക്കാര്‍, സി.പി. വര്‍ഗീസ്, സക്കരിയ മണ്ണില്‍, ടിജി ചെറുതോട്ടില്‍, കെ.എം. വര്‍ഗീസ്, പി. ഉസ്മാന്‍, ജയ മുരളി, ശ്രീജി ജോസഫ്, വി.ജെ. തോമസ്, ആര്‍. സരള, സതീഷ് പൂതിക്കാട്, സി.ടി. ചന്ദ്രന്‍, കെ.വി. ബാലന്‍, രാമചന്ദ്രന്‍ വടക്കനാട്, എ.എക്‌സ്. ജോസ്, സ്റ്റീഫന്‍ തോമാട്ടുചാല്‍, കെ.ടി. ഹരീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *