July 1, 2026

സണ്ടേസ്കൂൾ അധ്യാപക പരിശീലന ക്യാമ്പ് മാങ്ങോട്

0
IMG_20230616_121652.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ ഭദ്രാസന അധ്യാപക പരിശീലന ക്യാമ്പ് നീലഗിരി ജില്ലയിലെ മാങ്ങോട് സെൻ്റ് ജോർജ് പള്ളിയിൽ നടക്കുമെന്ന് ഡയറക്ടർ അനിൽ ജേക്കബ് അറിയിച്ചു.ജൂൺ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.
വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് അധ്യക്ഷത വഹിക്കും. ഫാ. ജെയിംസ് വൻ മേലിൽ പതാക ഉയർത്തും. സിനർജി എന്ന പേരിട്ടിരിക്കുന്ന ക്യാമ്പിൽ ജോസഫ് വിസാറ്റ്, ജോൺസൺ തൊഴുത്തുങ്കൽ ,ടി.ജി സജി, ഷിബു തേൻകുന്നേൽ,ബേസിൽ ബേബി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുക്കും.ഫാ. ജേക്കബ് മീഖായേൽ അനുസ്മരണം .കേന്ദ്ര സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ട ടി.വി സജീഷ് ,കമ്മിറ്റിയംഗം ഇ.പി ബേബി എന്നിവരെ ആദരിക്കും. മികച്ച സണ്ടേസ്കൂളായി തിരഞ്ഞടുക്കപ്പെട്ട മാനന്തവാടി സെൻ്റ് ജോർജ് സണ്ടേസ്കൂളിനെ അനുമോദിക്കും. വൈകിട്ട് 4 മണിക്ക് ക്യാമ്പ് സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *