July 3, 2026

കുട്ടികൾക്ക് ലഹരി മരുന്നു നൽകുന്നവർക്ക് പരമാവധി ശിക്ഷ നൽകണം

0
IMG_20230617_114217.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി∙ കുട്ടികൾക്ക് ലഹരി മരുന്നു നൽകുന്നവർക്കു പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനു നിയമം ഭേദഗതി ചെയ്യണമെന്നു ജവഹർ ബാലമഞ്ച് ബ്ലോക്ക് കമ്മിറ്റി ക്യാമ്പ്  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമസഭ അടിയന്തരമായി ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യമുയർന്നു. ഐ. സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ചെയർമാൻ സതീഷ് നെന്മേനി അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി കെ.ഇ.വിനയൻ, ഡിസിസി സെക്രട്ടറിമാരായ ഡി.പി.രാജശേഖരൻ, നിസി അഹമ്മദ്, എം.കെ.ഇന്ദ്രജിത്ത്, ഉമ്മർ കുണ്ടാട്ടിൽ, കെ.കെ.പോൾസൺ, റ്റിജി ചെറുതോട്ടിൽ, സി.ടി.ചന്ദ്രൻ, ഷാഫി പുൽപാറ, ഡിന്റോ ജോസ്, സി‌. ഷഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *