July 3, 2026

മാര്‍ച്ചും ധര്‍ണ്ണയും നടത്തി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍

0
20230617_114347.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാനത്ത് വിവിധ ഏരിയാ കേന്ദ്രങ്ങളില്‍ നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായി പനമരത്ത് രജിസ്ട്രാര്‍ ഓഫീസിലേക്ക് മാനന്തവാടി, പനമരം ഏരിയ കമ്മിറ്റികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് എം.എ സുരേഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കെ മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.സി ജബ്ബാര്‍, കെ.സുബൈദ, കെ.കെ.ചന്ദ്രന്‍, മൂസ കുളിവയല്‍, കര്‍ഷക സംഘം ഏരിയ സെക്രട്ടറി എം.എ ചാക്കോ, സിപിഐഎം ഏരിയ കമ്മിറ്റി വി.എ കുര്യന്‍ എന്നിവര്‍ സംസാരിച്ചു,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *