July 3, 2026

പള്ളിത്താഴെ ലിങ്ക് റോഡ് റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20230617_164705.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കല്‍പ്പറ്റ നഗരസഭ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നവീകരിച്ച പള്ളിത്താഴെ ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ടൗണിലെ എച്ച്.എം.യു.പി സ്‌കൂളിനോട് ചേര്‍ന്ന് നാഷണല്‍ ഹൈവേയില്‍ നിന്നും പള്ളിത്താഴെ റോഡിലേക്കുള്ള ലിങ്ക് റോഡാണ് നഗരസഭ ഫണ്ട് വകയിരുത്തി നവീകരിച്ച് ഗതാഗതയോഗ്യമാക്കിയത്. നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി റോഡ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ കെ. അജിത, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ അഡ്വ. ടി.ജെ ഐസക്, അഡ്വ. എ.പി മുസ്തഫ, ജൈന ജോയ്, ഒ. സരോജിനി, കൗണ്‍സിലര്‍മാരായ സി. ഷരീഫ, വിനോദ്കുമാര്‍, ആയിഷ പള്ളിയാലില്‍, റഹിയാനത്ത് വടക്കേതില്‍, സാജിത മജീദ്, നഗരസഭാ സെക്രട്ടറി എന്‍.കെ അലി അസ്ഹര്‍, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ജി ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *