ഗുണ്ടാലിസ്റ്റിലുള്‍പ്പെടുത്തി ജയിലില്‍ കഴിയുന്നയാള്‍ക്ക് മറ്റൊരുകേസില്‍ പത്ത് വര്‍ഷം കഠിനതടവ്
പടിഞ്ഞാറത്തറ:28 ലധികം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കാപ്പചുമത്തി ജയിലില്‍ കഴിയുന്നയാള്‍ക്ക് മറ്റൊരു കേസില്‍ പത്ത് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപാ പിഴയും വിധിച്ചു.കാവുംമന്ദം കാരനിരപ്പേല്‍ ഷിജു എന്ന കുരിശ് ഷിജു വിനെതിരെയാണ് മാനന്തവാടി അഡീഷണല്‍ സെഷണ്‍സ് ആന്റ് എസ് സി, എസ് ടി കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷവിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.2018 ല്‍ പടിഞ്ഞാറത്തറ അരമ്പറ്റക്കുന്ന് വിളക്കത്തറവീട്ടില്‍ രതീഷ് എസ് പിഷാരടി എന്നയാളെ വീടിനടുത്ത് വെച്ച് കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പടിഞ്ഞാറത്തറ പോലീസെടുത്ത വധശ്രമ കേസിലാണ്ഇന്ന് വിധിയുണ്ടായിരിക്കുന്നത്.ഇയാള്‍ക്കെതിരെ വധശ്രമം,ഭവനഭേദനം സ്ത്രീകളെ ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കേസുകള്‍ ജില്ലയുടെ വിവിധഭാഗങ്ങളിലുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് തവണ ഇയാള്‍ക്കെതിരെ കാപ്പ ചുമത്തികേസെടുത്തിരുന്നു.പബ്ലിക് പ്രോസിക്യൂര്‍ ജേഷി മുണ്ടക്കല്‍,അമൃതഡിസ്‌ന എന്നിവര്‍ വാദിക്ക് വേണ്ടി കോടതിയില്‍ ഹാജരായി.
Leave a Reply