August 3, 2026

സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ ഒന്നാം ഓർമ്മ ദിനം നാളെ

0
eiG79B677970.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സഭയുടെ മലബാർ ഭദ്രാസനാധിപനായിരുന്നസഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ ഒന്നാം ഓർമ്മ ദിനം നാളെ ആചരിക്കും. മീനങ്ങാടി അര മന ചാപ്പലിൽ വി. കുർബാനാനന്തരം, തിരുമേനിയുടെ നാമത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സഖറിയാസ് മോർ പോളികാർ പോസ് മെമ്മോറിയൽ അക്കാദമിക് എക്സലൻസ് അവാർഡ് ദാനവും എന്റോവ്മെന്റ് വിതരണവും അനുസ്മരണ യോഗവും നടത്തും. തുടർന്ന്, പണിപൂർത്തിയാക്കിയ യൽദോ മോർ ബസേലിയോസ് കോളേജിന്റെ മിനി കോൺഫറൻസ് ഹാളിന് സഖറിയാസ് മോര്‍ പോളികാർപോസ് മെത്രാപോലിത്തയുടെസ്മരണയ്ക്കായി നാമകരണം ചെയ്ത് സമർപ്പിക്കും. ചടങ്ങുകൾക്ക് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് കാർമികത്വം വഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *