August 5, 2026

അലീന എലിസമ്പത്തിനെ ആദരിച്ചു :കോൺഗ്രസ്‌

0
20230621_093930.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം. എസ്. സി,ജനറൽ കെമിസ്ട്രി വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ മാനന്തവാടി സ്വദേശിയായ അലീന എലിസമ്പത്തിനെ കോൺഗ്രസ്‌ ആദരിച്ചു. പനമരം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ ജിൽസൻ തൂപ്പുംകര ആദ്യക്ഷത വഹിച്ചു, മാനന്തവാടി ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. എം. നിഷാന്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ മീനാക്ഷി രാമൻ, ഉഷ വിജയൻ, യൂത്ത് കോൺഗ്രസ്‌ മാനന്തവാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷംസീർ അരണപ്പാറ, അലക്സ്‌ കല്പകവാടി,ജിജി വർഗീസ്, ജൻസി ബിനോയ്‌ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *