ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കവുമായി ഫിറ്റ് വെൽ
പുൽപ്പള്ളി :ഉത്തർപ്രദേശിലെ മഥുരയിൽ വെച്ചു നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പുൽപ്പള്ളി ഫിറ്റ് വെൽ ജിംനേഷ്യത്തിന് അഭിമാന നേട്ടം . ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കേരളാ ടീമിനു വേണ്ടി ഫിറ്റ് വെൽ ജിംനേഷ്യത്തിൻ്റെ സംഭാവന 10 സ്വർണ്ണവും 2 വെള്ളിയും 2 വെങ്കലവുമാണ് . ആകെ 14 ദേശീയ മെഡലുകളുടെ നേട്ടം . ഫിറ്റ് വെല്ലിന്റെ താരങ്ങളായ തോമസ് ടി. പി , സ്റ്റീവ് തോമസ് , നവീൻ പോൾ എന്നിവർ ഇരട്ട സ്വർണ്ണം കരസ്ഥമാക്കി . യൂത്ത് വിഭാഗത്തിൽ സിജിൽ വി എസ് ഒരു സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകൾ നേടിയപ്പോൾ അർജുൻ ശങ്കർ ഒരു സ്വർണ്ണവും ഒരു വെങ്കലവും കരസ്ഥമാക്കി . ശ്യാംജിത്ത് എ യൂത്ത് വലത് കൈ വിഭാഗത്തിൽ ഒരു സ്വർണ്ണവും ബേസിൽ സജി ഒരു വെള്ളിയും കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ ദീപു ബാലകൃഷ്ണന് ഇടത് കയ്യിൽ സ്വർണ്ണ നേട്ടം . ആഗസ്റ്റ് 22 മുതൽ കസഖ്സ്ഥാനിൽ വച്ച് നടക്കുന്ന അന്തർദേശീയ ചാമ്പ്യൻഷിപ്പിലേക്ക് ഇവർ എല്ലാവരും യോഗ്യത നേടി. കൃത്യമായ പരിശീലനം കൊണ്ടും കായിക താരങ്ങളുടെ കഠിനാധ്വാനം കൊണ്ടും ജില്ലയുടെയും സംസ്ഥാനത്തിൻ്റെയും ശ്രദ്ധയാകർഷിക്കുകയാണ്, 2016 മുതൽ നിരവധി പഞ്ചഗുസ്തി താരങ്ങളെ ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും തിളങ്ങി നിൽക്കുന്ന ജിംനേഷ്യത്തിലെ താരങ്ങൾ . ഹയർ സെക്കണ്ടറി തലം വരെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുള്ള കായിക ഇനം കൂടിയാണ് പഞ്ചഗുസ്തി . രാവിലെ 5 മുതൽ വൈകിട്ട് 10 വരെയാണ് പരിശീലന സമയം . ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലന സൗകര്യവും ഇവിടെ നൽകി വരുന്നു .






Leave a Reply