മന്ത്രവാദ പീഢനം : ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തും
മാനന്തവാടി : വാളാട് സ്വദേശിനിയായ യുവതി ഭർതൃവീട്ടിൽ മന്ത്രവാദ പീഢനത്തിനിരയായ സംഭവത്തിൽ മന്ത്രവാദം നടന്ന വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തും. ആരോപണവിധേയർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടും അന്ധവിശ്വാസത്തിനെതിരെയുള്ള പ്രചാരണത്തിന്റേയും ഭാഗമായാണ് പ്രതിഷേധം.കൂളിവയലിലെ വീട്ടിലേക്ക് 23 നാണ് മാർച്ച്.സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.ഭർതൃമാതാവിന്റെ മന്ത്രവാദത്തെ എതിർത്തതോടെ ക്രൂരമായ ശാരീരിക മാനസിക പീഢനങ്ങൾക്ക് വിധേയമായതായി യുവതി വെളിപ്പെടുത്തിയിരുന്നു.ഭർത്താവ് ഇക്ബാൽ,ഭർതൃമാതാവ് ആയിഷ ഇവരുടെ ബന്ധുക്കളായ ഷഹർബാൻ,ഷമീർ എന്നിവർക്കെതിരെയായിരുന്നു യുവതി പനമരം പോലീസിൽ നൽകിയ പരാതി.
Leave a Reply