അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു
മാനന്തവാടി : മാനന്തവാടി അമൃത വിദ്യാലയത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിന ആചരണം കുട്ടികൾക്ക് വേറിട്ട നവ്യാനുഭവമായി . പ്രണവം യോഗവിദ്യ പീഠം മാനന്തവാടിയിലെ യോഗചാര്യൻ സദ് പ്രവീൺ ടി രാജൻ, മനന്തവാടി മേരി മാതാ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഗീത ആന്റണി ,യോഗ ഇൻസ്ട്രക്ടർ ശോഭന പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ യോഗ പ്രദർശനവും പരിശീലനവും നടന്നു. വിദ്യാലയത്തിലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഗീതാ ആന്റണി നിർവഹിച്ചു
വൈകുന്നേരം അഞ്ചുമണിക്ക് അമൃത വിദ്യാലയം ഓഡിറ്റോറിയത്തിൽ അമൃത വിദ്യാലയവും പ്രണവം യോഗവിദ്യാ പീഠവും സംയുക്തമായി സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം മാനന്തവാടി അമൃത വിദ്യാലയം പ്രിൻസിപ്പാൾ ബ്രഹ്മചാരിണി പൂജിതാമൃത ചൈതന്യ നിർവഹിച്ചു . കലാപരിപാടികൾക്ക് ശേഷം ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം ഫെയിം രാജേഷ് വയനാട് ഗായകൻ ഉണ്ണി എസ് കൃഷ്ണ എന്നിവർ ചേർന്ന് അവതരിപ്പിച്ച രസിക വയനാട് എന്റർടൈൻമെന്റിന്റെ ടൂ മാൻ ഷോയും അരങ്ങേറി.
Leave a Reply