അഖിൽ ജോണിനെ ജില്ലാ ക്ഷേമകാര്യം അനുമോദിച്ചു
തേറ്റമല:
സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റില്‍ ഒന്നാംറാങ്ക് നേടിയ തേറ്റമല വടക്കേല്‍ വീട്ടില്‍ അഖില്‍ ജോണിനെ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി
വീട്ടിലെത്തി
ആദരിച്ചു. അഖിലിന് ഗ്രാമാദരം കൈമാറിയാണ് അനുമോദിച്ചത്.
ജോൺ വി എം, ഷാജു പി. എ,അമൽ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.
ആംഡ് പോലീസ് ബറ്റാലിയന്‍ എസ്.ഐ. റാങ്ക് പട്ടികയിലാണ് അഖില്‍ ഒന്നാംറാങ്കുകാരനായത്. എസ്‌ഐ റാങ്കിനെ കൂടാതെ പോലീസ് എസ്.ബി സി.ഐ.ഡി. വിഭാഗം സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് റാങ്ക്പട്ടികയില്‍ 159-ാം റാങ്കും സിവില്‍ പോലീസ് കേഡര്‍ എസ്.ഐ. (ഓപ്പണ്‍ മാര്‍ക്കറ്റ്) റാങ്ക്പട്ടികയില്‍ രണ്ടാം റാങ്കും അഖില്‍ നേടിയിട്ടുണ്ട്. 2019-21 കാലയളവില്‍ ഹൈദരാബാദ് എംആര്‍എഫില്‍ ജോലി ചെയ്തുവന്നിരുന്ന അഖില്‍ 2021 മുതലാണ് പിഎസ്‌സിക്ക് ശ്രമം ആരംഭിച്ചത്. യുജി കോഴിക്കോട് ദേവഗിരി കോളേജിലും, പിജി കൊച്ചിന്‍ മഹാരാജാസിലുമാണ് അഖില്‍ പഠനം നടത്തിയത്.






Leave a Reply