വായന വാരം ; പുസ്തകമേള ആരംഭിച്ചു
ബത്തേരി: ഐഡിയൽ സ്നേഹഗിരി സീനിയർ സെക്കന്ററി സ്കൂളിൽ വായന വാരത്തോടനുബന്ധിച്ചുള്ള പുസ്തക മേള ആരംഭിച്ചു. കവിയും താലൂക്ക് ലൈബ്രറി കൗൺസിൽ സെകട്ടറിയുമായ പി.കെ. സത്താർ പുസ്തക മേള ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
ഫസീല, ബിൻസി ടി.ബാബു, ശാന്തി കൃഷ്ണ,
സെയ്ദ് സാമിൽ ,
മുഹമ്മദ് അൽ സാബിത് ,
ഷിൽന,
അയിഷ നൈല ,
നഷ്‌വ ഫാത്തിമ,
അജാസ് എന്നിവർ സംസാരിച്ചു.
കറന്റ് ബുക്സിന്റെ സഹകരണത്തോടെയാണ് പുസ്തകമേള നടകന്നത്. മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ സാഹിത്യ- സാഹിത്യേതര ഇനങ്ങളിൽ ആയിരത്തിൽപരം പുസ്തകങ്ങൾ ഒരുക്കിയിട്ടുണ്ട്.
മേള ജൂൺ 23 ന് സമാപിക്കും.






Leave a Reply